കായംകുളം: കായംകുളം താലൂക്കാശുപത്രിയിൽ 3.19 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുളള പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഓൺ ലൈനായി നിർവഹിക്കും
യു. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ലക്ഷ്യ മാർഗ നിർദ്ദേശപ്രകാരം രൂപകല്പന ചെയ്ത കെട്ടിട സമുച്ചയത്തിൽ ലേബർ റൂം, മോഡുലാർ ഓപ്പറേഷൻ തീയേറ്റർ, കുട്ടികളുടെ ഐ സി യു, പ്രസവ വാർഡ് ,സ്റ്റാഫ് റൂം, കാത്തിരിപ്പ് കേന്ദ്രം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
മണ്ഡല ആസ്തിവികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ലെവൽ ഡി അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസ് പ്രതിഭ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യും. അഡ്വ എ. എം ആരിഫ് എം. പി മുഖ്യാതിഥിയാകും. നഗരസഭ ചെയർപേഴ്സൺ പി. ശശികല, വൈസ് ചെയർമാൻ ജെ. ആദർശ് ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫർസാന ഹബീബ്, വാർഡ് കൗൺസിലർ കെ.പുഷ്പദാസ്, ഡി .എം .ഒ ഡോ. അനിതകുമാരി, ഡി. പി. എം ഡോ.കെ ആർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.