bdb
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി മുതുകുളം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പദയാത്ര കെ.പി.സി.സി. സെക്രട്ടറി ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി മുതുകുളം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പദയാത്ര നടത്തി. കെ.പി.സി.സി. സെക്രട്ടറി ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.രാജഗോപാലിന് ഡി.സി.സി. വൈസ് പ്രസിഡന്റ് ജോൺ തോമസ് പതാക കൈമാറി. എസ്.വിനോദ് കുമാർ, എസ്.സുജിത്ത്, മനോജ്, കെ.ബാബുക്കുട്ടൻ, ബി.വേണുപ്രസാദ് തുടങ്ങിയവർ വിവിധയിടങ്ങളിൽ സംസാരിച്ചു.