മാവേലിക്കര: കേരള കലാ പരിഷത്ത് രൂപീകരണ യോഗം ഭാരതീയ കലാപീഠം സംസ്ഥാന സംഘടന സെക്രട്ടറി ഗോപൻ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെ ഭാസ്‌കരൻ അധ്യക്ഷനായി. മോഹൻ മാവേലിക്കര, ഓച്ചിറ ഭാസ്‌കരൻ, ജി.പ്രസന്നകുമാർ, മാവേലിക്കര ഹരികുമാർ, ശീരവള്ളി ഹരിനമ്പൂതിരി, പ്രശാന്ത് കട്ടച്ചിറ, പ്രിയാലാല്‍, ലില്ലി ആൽബിൻ, സി.ചന്ദ്രലേഖ തുടങ്ങിയവർ സംസാരിച്ചു.