മാവേലിക്കര: മറുതാക്ഷി ദേവീ ക്ഷേത്രത്തിലെ കുംഭ അശ്വതി മഹോത്സവം കൊവിഡ് മാനദണ്ഡം പാലിച്ച് നാളെ നടക്കും. മാവേലിക്കര, കൊറ്റാർകാവ്, മണക്കാട്, ഉമ്പർനാട് പടിഞ്ഞാറ്, കിഴക്ക്, പുതിയകാവ് വടക്ക്, പുതിയകാവ് എന്നീ കരയോഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ക്ഷേത്രാങ്കണത്തിൽ കെട്ടുകാഴ്ച ഒരുക്കി അശ്വതി നാളിൽ വൈകിട്ട് ദേവിക്ക് സമർപ്പിക്കും. ഉമ്പർനാട് കിഴക്ക് കരയോഗത്തിന്റെ കെട്ടുത്സവമാണ് കരക്കാർ സംയുക്തമായി കെട്ടിയൊരുക്കുന്നത്. കെട്ടുകാഴ്ച സമർപ്പണം നാളെ വൈകിട്ട് 6.30ന് ശേഷം നടക്കും. തുടർന്ന് സേവ, കോലം വരവ്, എതിരേൽപ്പ്, കൊടിയിറക്ക്, കരിമരുന്ന് പ്രയോഗം എന്നിവയോടുകൂടി ഉത്സവത്തിന് സമാപനം കുറിക്കുമെന്ന് പ്രസിഡന്റ് കെ.ബ്രഹ്മാനന്ദൻ, സെക്രട്ടറി മനസ് രാജപ്പൻ എന്നിവർ അറിയിച്ചു.