മാവേലിക്കര: തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കുറത്തികാട് കമ്മ്യൂണിറ്റി സെന്റർ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ലൈഫ് ഫിറ്റ്നസ് കേന്ദ്രം ഇന്ന് രാവിലെ 11ന് മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും. ആർ.രാജേഷ് എം.എൽ.എ അദ്ധ്യക്ഷനാവും.
ഇന്റീരിയർ പ്രവർത്തനങ്ങൾക്കായി 48.49 ലക്ഷത്തിന്റെയും അത്യാധുനിക ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങാനായി 50 ലക്ഷത്തിന്റെയും ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ശീതീകരണ സംവിധാനം, എൽ.ഇ.ഡി ലൈറ്റുകൾ, ചെയ്ഞ്ച് റൂമുകൾ, ടോയ്ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങളും ആധുനിക ഫിറ്റ്നസ് ഉപകരണങ്ങൾക്ക് പുറമേ സ്പോർട്സ് ഫ്ളോറിംഗ്, സി.സി.ടി.വി കാമറ, ലോക്കർ സൗകര്യങ്ങൾ എന്നീ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. കായിക യുവജനകാര്യ വകുപ്പിന്റെ എൻജിനീയറിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.