മാവേലിക്കര: ഐശ്വര്യ കേരളയാത്ര ഇന്ന് വൈകിട്ട് 4ന് മാവേലിക്കര കോടിക്കൽ ഗാർഡനിൽ എത്തിച്ചേരും.

മാവേലിക്കര നിയോജക മണ്ഡലം അതിർത്തിയായ കൊല്ലുകടവിലാണ് യാത്രയെ സ്വീകരിക്കുന്നത്. യാത്രയിൽ അസംബ്ലി മണ്ഡലത്തിൽ നിന്നു 5000 പേർ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ അഡ്വ.കോശി എം.കോശി, ജനറൽ കൺവീനർ അഡ്വ.കെ.ആർ.മുരളീധരൻ, കൺവീനർ അനി വർഗീസ് എന്നിവർ അറിയിച്ചു.

സമ്മേളനത്തിന് മുന്നോടിയായി സി.എം.സ്റ്റീഫൻ ജന്മശതാബ്ദിയാഘോഷങ്ങളുടെ സമാപന സമ്മേളനം ഉമ്മൻ ചാണ്ടി നിർവ്വഹിക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ എം.മുരളി അറിയിച്ചു. സമ്മേളനത്തിൽ ശതാബ്ദിയുടെ ഭാഗമായി നടത്തിയ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ വിജയികളായവർക്ക് ഉമ്മൻ ചാണ്ടി സമ്മാനങ്ങൾ വിതരണം ചെയ്യും. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി സംസ്കാര സാഹിതി അവതരിപ്പിക്കുന്ന നാടകവും നടക്കും.