മാവേലിക്കര: തഴക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രം ആക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായ കെട്ടിടം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് അദ്ധ്യക്ഷയായി. തഴക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക സത്യനേശൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ്, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുളാ ദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം മനു ഫിലിപ്പ്, ഡി.എം.ഒ ഡോ.അനിലാകുമാരി, മെഡിക്കൽ ഓഫീസർ ഡോ.മനു മുരളിധരൻ എന്നിവർ പങ്കെടുത്തു.