മാവേലിക്കര: റെയിവേ സ്‌റ്റേഷൻ ഈസ്റ്റ് റസിഡന്റ്‌സ് അസോസിയേഷൻ ആറാമത് വാർഷികവും സ്വീകരണവും ബിഷപ്പ്മൂർ കോളേജ് റിട്ട.പ്രിൻസിപ്പൽ പ്രൊഫ.ഡോ.ലീലാമ്മ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സാജൻ.എൻ.ജേക്കബ് അധ്യക്ഷനായി. മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ, നഗരസഭ കൗൺസിലർ കവിത ശ്രീജിത്ത് എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി ഫിലിപ്പ്.കെ.ജോസഫ്, പി.വി.മാത്യു, ബാലകൃഷ്ണൻ.കെ, ശശീന്ദ്രൻ.എൻ, ഫാ.എൻ.ജി.ഫിലിപ്പ്, റവ.ജോൺ.എം.ജോൺ എന്നിവർ സംസാരിച്ചു.