
പൂച്ചാക്കൽ: മണപ്പുറം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഓഫീസ് മന്ദിര ഉദ്ഘാടനം മിൽമ തിരുവനന്തപുരം മേഖല ചെയർമാൻ കല്ലട രമേശ് നിർവഹിച്ചു. പഞ്ചായത്ത് അംഗം സിന്ധു ഷൈബു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംഘം പ്രസിഡന്റ് ഷാജി മരോട്ടിക്കൽ സ്വാഗതവും ഭാഗ്യലക്ഷമി റിപ്പോർട്ട് അവതരണവും നടത്തി. പ്രവീണ കരുമാടി മുരളി,വിശ്വൻ, ബേബി, രഘു, പ്രതുലചന്ദ്രൻ ,സുധചന്ദ്രൻ സുശീലൻ, ശശികുമാർ, ദർശന എന്നിവർ സംസാരിച്ചു.