വള്ളികുന്നം: വള്ളികുന്നം ഗ്രാമ പഞ്ചായത്തിൽ മികച്ച കർഷകരെ തെരഞ്ഞെടുത്ത് ആദരിച്ച ചടങ്ങ് അറിയിച്ചില്ലെന്ന് ആരോപിച്ച് വള്ളികുന്നം കാഞ്ഞിരത്തുംമൂട് സമൃദ്ധി പച്ചക്കറി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ കൃഷിഭവനിൽ പ്രതിഷേധം നടത്തി. ക്ലസ്റ്റർ പ്രസിഡന്റ് ദശപുത്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി, സുരേന്ദ്രൻ, മനോജ്, മജീദ്, ഗോപിനാഥക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് നിർദ്ദേശപ്രകാരമാണ് കർഷകരെ തിരഞ്ഞെടുത്തതെന്ന് കൃഷി ഓഫീസർ പറഞ്ഞു. വിഷയം സംബന്ധിച്ച് അസിസ്റ്റന്റ് കൃഷി ഡയറക്ടർക്ക് പരാതി നൽകുമെന്ന് ക്ലസ്റ്റർ ഭാരവാഹികൾ പറഞ്ഞു.