 
മാവേലിക്കര: കൃഷിവിഞ്ജാന കേന്ദ്രത്തിന്റെയും തെക്കേക്കര പഞ്ചായത്ത് കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പള്ളിയാർവട്ടം പടശേഖരത്തിൽ നടത്തിയ കൃഷിയിൽ നൂറുമേനി വിളവ്. കർഷകനായ റോയിയാണ് 5 ഏക്കർ സ്ഥലത്ത് മനുരത്ന എന്ന ഹ്രസ്വകാല ഇനം കൃഷിയിറക്കിയത്. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മോഹൻ കുമാർ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.അജിത്, കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ.പി.മുരളീധരൻ, പഞ്ചായത്ത് അംഗങ്ങളായ ജോൺ വർഗീസ്, ബിന്ദു ചന്ദ്രഭാനു, കൃഷി ഓഫീസർ എബി ബാബു, കൃഷിവിഞ്ജാനകേന്ദ്രം സയന്റിസ്റ്റ് രാജീവ്, ശിവകുമാർ, കൃഷി അസിസ്റ്റന്റ് ഷിഹാബുദീൻ, പാടശേഖര സെക്രട്ടറി സുരേന്ദ്രൻ, പ്രസിഡന്റ് തങ്കപ്പൻ എന്നിവർ പങ്കെടുത്തു. പള്ളിയാർവട്ടം പാടശേഖരം തരിശുരഹിതമായി പഞ്ചായത്ത് പ്രസിഡന്റ് പ്രഖ്യാപിച്ചു.