balagopal
പി.കെ.ബാലഗോപാൽ

ആലപ്പുഴ: ആലപ്പുഴയിലെ കോളേജ് ഒഫ് സയൻസ് സ്ഥാപകനും അദ്ധ്യാപനുമായിരുന്ന മാരാരിക്കുളം തിരുനിലത്ത് പരേതരായ കരുണാകരക്കുറുപ്പിന്റെയും പി.ജെ.ചിന്നമ്മയുടെയും മകൻ പി.കെ.ബാലഗോപാൽ (ബാബുസാർ- 70) വൈക്കം മറവന്തുരുത്ത് പഞ്ചായത്ത് മൂന്നാം വാർഡ് കുലകുഴിയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: ശ്യാമ സി.പണിക്കർ (റിട്ട. പ്രിൻസിപ്പൽ, കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, അമ്പലപ്പുഴ). മക്കൾ: ബി.അനന്തു (ഐ.ടി സ്പെഷ്യലിസ്റ്റ്, ഇവൈ,കാക്കനാട് ), ബി.ആദിത്യ (എൻജിനീയർ, ഇൻഫോസിസ്, ബംഗളുരു). മരുമക്കൾ: കെ.ആർ.ശ്രീലക്ഷ്മി, രാഹുൽഭാനു (സോഫ്റ്റ് വെയർ എൻജിനീയർ, സെയ്മെൻസ്, ബംഗളുരു)