തുറവൂർ: തുറവൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഇന്ന് രാവിലെ 10.30 ന് പുത്തൻചന്ത എൽ.പി.സ്കൂൾ ഹാളിൽ നടക്കും. ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡൻറ് മോളി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ മുഖ്യാതിഥിയാകും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീത ഷാജി, ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുക്കും.