
വള്ളികുന്നം : കവി ഡോ.പുതുശ്ശേരി രാമചന്ദ്രന്റെ സഹോദരി വള്ളികുന്നം കടുവുങ്കൽ പുതുശ്ശേരിൽ വീട്ടിൽ ജെ. സതീദേവി പിള്ള (83,റിട്ട.പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ ) നിര്യാതയായി.മക്കൾ :പരേതനായ രവികുമാർ പുതുശ്ശേരിൽ, എസ്. ശ്രീലത (റിട്ട അദ്ധ്യാപിക എച്ച്.എസ്.എസ് പടനിലം ), പരേതനായ കവി ഹരികുമാർ പുതുശ്ശേരിൽ. മരുമക്കൾ: ബീനാരാധ ,അഡ്വ. പി ക്യഷ്ണകുമാർ. സഞ്ചയനം 21ന് രാവിലെ 8 ന്.