ആലപ്പുഴ: ചെത്തി മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നിർവഹിക്കും. മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.തിലോത്തമൻ, അഡ്വ. എ.എം ആരിഫ് എം.പി എന്നിവർ മുഖ്യാതിഥികളാകും. മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരജ്ഞൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവർ പങ്കെടുക്കും