വള്ളികുന്നം: പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് വള്ളികുന്നം കിഴക്ക് മഹിളാ അസോസിയേഷൻ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാമ്പിശേരി ജംഗ്ഷനിൽ അടുപ്പ് കൂട്ടി പ്രതിഷേധം നടത്തി. മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. ലതാ രവീന്ദ്രൻ, ഷീജാ സുരേഷ്, കൃഷ്ണ കുമാരി, സുനിത, പ്രസന്ന, ശ്രീദേവി, സൂര്യ തുടങ്ങിയവർ സംസാരിച്ചു.