അമ്പലപ്പുഴ: ഉത്സവത്തിന് മുന്നോടിയായി അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മഠം കെട്ട് ചടങ്ങ് നടത്തി . മഠം കെട്ടി നാൽപ്പത്തി ഒന്നാം ദിവസമാണ് ഉത്സവത്തിന് കൊടികയറുക.ഈ വർഷത്തെ ഉത്സവം മാർച്ച് 28ന് കൊടിയേറി ഏപ്രിൽ 6 ന് ആറാട്ടോടെ സമാപിക്കും.