അമ്പലപ്പുഴ : മലിനീകരണനീയന്ത്രണ ബോർഡിന്റെ നിർദ്ദേശപ്രകാരം ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് സഹായം അഭ്യർത്ഥിച്ച് പുന്നപ്ര ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് നിവേദനം നൽകി. ഐശ്വര്യ കേരള യാത്ര ആലപ്പുഴയിലെത്തിയപ്പോഴാണ് നിവേദനം നൽകിയത്.