 
മാന്നാർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 141-ാം നമ്പർ പുത്തൻകോട്ടയ്ക്കകം - ചെറുകോൽ ശാഖായോഗത്തിൽ 21-ാമത് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികാഘോഷം യൂണിയൻ കൺവീനർ ജയലാൽ എസ്. പടിത്തറ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് കെ.ഗോപാലൻ പീത പതാക ഉയർത്തി. അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം ദയകുമാർ ചെന്നിത്തല മുഖ്യ സന്ദേശം നൽകി. വനിതാ സംഘം യൂണിയൻ കമ്മറ്റി അംഗം പ്രവദ രാജപ്പൻ, ശാഖായോഗം സെക്രട്ടറി സുരേഷ് തട്ടാരേത്ത്,കമ്മറ്റി അംഗം രാജപ്പൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗുരു ഭാഗവത പാരായണം, കലശപൂജ, ഭഗവതി സേവ, സഹസ്രനാമാർച്ചന, ദീപാരാധന എന്നിവ നടന്നു. 17-ാം തീയതി മഹാഗണപതി ഹോമം, മഹാ ഗുരുപൂജ, ശിവപൂജ, മഹാകലശാഭിഷേകം, കാവിൽ നുറുംപാലും, പുള്ളുവൻ പാട്ട്, മഹാ ദീപാരാധന, പാദ കാണിക്ക സമർപ്പണം എന്നിവയോടെ പ്രതിഷ്ഠ വാർഷികാഘോഷ പരിപാടികൾ സമാപിക്കും.