ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ ഭരണിക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പത്തിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിട്ടത്തിന്റെ നിർമ്മാണോദ്ഘാടനവും ഇന്ന് വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
മന്ത്രി കെ.കെ ശൈലജ അദ്ധ്യക്ഷത വഹിക്കും. ഡോ. ടി.എം.തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും. യു.പ്രതിഭ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും.

പത്തിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. അഡ്വ. എ.എം.ആരി​ഫ് എം.പി മുഖ്യാതിഥിയാകും. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ തുടങ്ങിയവർ പങ്കെടുക്കും.