തുറവൂർ:കോടംതുരുത്ത് സർഗാത്മക സംവാദ വേദി (സേവ് ) യുടെ നേതൃത്വത്തിൽ "സുഗതകുമാരി കവിതകളിലെ മാതൃഭാവം" എന്ന വിഷയത്തിൽ 21 ന് വൈകിട്ട് നാലിന് പൊതു ചർച്ച സംഘടിപ്പിക്കും.ജോസഫ് ആന്റണി വിഷയം അവതരിപ്പിക്കും. പ്രൊഫ: ടി. രാമൻകുട്ടി മോഡറേറ്ററാകും.