തുറവൂർ:എസ്.എൻ.ഡി.പി.യോഗം വളമംഗലം 537-ാം നമ്പർ ശാഖയുടെ കീഴിലുള്ള കാടാതുരുത്ത് മഹാദേവീ ക്ഷേത്രത്തിലെ ഉത്സവ പൊതുയോഗം, യോഗം ഡയറക്ടർ ബോർഡ് അംഗം ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.ആർ. ലോഹിതാക്ഷൻ അദ്ധ്യക്ഷനായി. ചേർത്തല യൂണിയൻ കൗൺസിലർ ടി.സത്യൻ,യൂത്ത് മൂവ്മെന്റ് കൗൺസിലർ മിനേഷ് എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി എം.വിശ്വംഭരൻ സ്വാഗതവും, വൈസ് പ്രസിഡന്റ് ആർ.രമേശൻ നന്ദിയും പറഞ്ഞു.