ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ടും, എനർജി മാനേജ്മെന്റ് സെന്ററും, കേന്ദ്ര ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി കേന്ദ്രമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സി-ഡാക്ക് എന്നിവയുമായി സഹകരിച്ച് സൗരോർജ്ജത്താൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ഹൗസ് ബോട്ടുകളുടെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 12 ന് പുന്നമട ഫിനിഷിംഗ് പോയിന്റെിൽ മന്ത്രി എം.എം മണി ഓൺലൈനിലൂടെ നിർവഹിക്കും. മന്ത്രി ഡോ. ടി.എം.തോമസ്‌ഐസക്ക് അദ്ധ്യക്ഷനാകും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.