 
മാവേലിക്കര: ഈഴവരാദി പിന്നാക്ക സമുദായങ്ങൾ അധികാര കേന്ദ്രങ്ങളിൽ നിന്നും തഴയപ്പെടാതിരിക്കണമെങ്കിൽ രാഷ്ട്രീയ ശക്തി സമാഹരണം അനിവാര്യമാണെന്ന് എസ്.എൻ. ഡി. പി യോഗം മാവേലിക്കര ടി.കെ.മാധവൻ സ്മാരക യൂണിയൻ കൺവീനർ ഡോ.എ വി ആനന്ദരാജ് പറഞ്ഞു.കഴിഞ്ഞ 25 വർഷമായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ ഈഴവ സമുദായം കൈവരിച്ച സംഘടനാപരമായ വളർച്ച ഇതിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞൂ. ആഞ്ഞിലിപ്ര ശാഖാ യോഗം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച ശാഖാ അംഗങ്ങൾക്ക് നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. യൂണിയൻ ജോ കൺവീനർ ഗോപൻ ആഞ്ഞിലിപ്ര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാജൻ ഡ്രീംസ് മുഖ്യ പ്രഭാഷണം നടത്തി.വിനു ധർമ്മരാജ്, ഗോപാലകൃഷ്ണൻ, രവിമുട്ടാണിശ്ശേരി, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ലളിതാ ശശിധരൻ, ഗ്രാമപഞ്ചായത്തംഗം സോമവല്ലി സാഗർ, അമ്പിളി സുനി ബിജു, പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.