
തുറവൂർ: തുറവുർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജീപ്പിന്റെ മുൻവശത്തെ ഗ്ലാസ് തകർത്തതായി പരാതി. ഓഫീസിന് തൊട്ടരികിൽ പാർക്ക് ചെയ്തിരുന്ന ബൊലെറോ ജീപ്പിന്റെ ഗ്ലാസാണ് കഴിഞ്ഞ ദിവസം തകർന്ന നിലയിൽ കാണപ്പെട്ടത്. കുത്തിയതോട് പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. ജീപ്പ് തകർത്ത സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മോളി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സി.ഒ.ജോർജ്, പഞ്ചായത്ത് സെക്രട്ടറി സതീദേവി രാമൻ നായർ,കെ.ജി. സരുൺ തുടങ്ങിയവർ സംസാരിച്ചു