തുറവൂർ: തുറവുർ താലൂക്ക് ആശുപത്രിയിൽ ദേശീയ ആരോഗ്യ ദൗത്യം ഫണ്ടുപയോഗിച്ചു നിർമിച്ച മോഡുലാർ ഓപ്പറേഷൻ തിയേറ്ററിന്റെ ഓൺലൈൻ ഉദ്ഘാ ടനം മന്ത്രി കെ.കെ.ശൈലജ നിർവഹിച്ചു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, വൈസ് പ്രസിഡന്റ് എസ്.ജീവൻ, കുത്തിയതോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വത്സല,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ആശുപത്രി സൂപ്രണ്ട് ഡോ.ആർ.റൂബി തുടങ്ങിയവർ പങ്കെടുത്തു