ശിലാസ്ഥാപനം ഇന്ന്
ചേർത്തല : താലൂക്ക് ആശുപത്രിയിൽ എല്ലാ സംവിധാനങ്ങളുമടങ്ങിയ പുതിയ മന്ദിരത്തിന് 61.53 കോടിയുടെ കിഫ്ബിയുടെ ഭരണാനുമതിയായി. 12152 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആറുനിലകളായുള്ള മന്ദിരത്തിനാണ് അനുമതി. .ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളുമടങ്ങുന്ന മന്ദിരമാണ് നിർമ്മിക്കുന്നതെന്ന് മുനിസിപ്പൽ ചെയർപഴ്‌സൺ ഷേർളിഭാർഗവൻ,വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എസ്.സാബു,ജി.രഞ്ജിത്ത്,ലിസിടോമി,ആശുപത്രി സൂപ്രണ്ട് ഡോ.അനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് വൈകിട്ട് 3ന് മുഖ്യമന്ത്റി പിണറായി വിജയൻ ഓൺലൈനായി നിർമ്മാണോദ്ഘാടനം നിർവഹിക്കും. മന്ത്റി കെ.കെ. ശൈലജ അദ്ധ്യക്ഷയാകും. മന്ത്റി പി.തിലോത്തമൻ ശിലാസ്ഥാപനം നടത്തും.