ചേർത്തല : സി.പി.ഐ നഗരസഭ 30ാം വാർഡ് മുൻ ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്ത് സ്‌കറിയയും,മുൻ വാർഡ് കൗൺസിലർ ബീനാമ്മ വർഗീസും കോൺഗ്രസിൽ ചേർന്നു.ഐശ്വര്യ കേരളയാത്ര ചേർത്തലയിൽ എത്തിയപ്പോൾ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിദ്ധ്യത്തിലാണ് ഇരുവർക്കും ഡി.സി.സി പ്രസിഡന്റ് എം.ലിജു അംഗത്വം നൽകിയത്.