a
ഐശ്വര്യ കേരള യാത്രയ്ക്ക് മാവേലിക്കരയില്‍ നല്‍കിയ സ്വീകരണം

മാവേലിക്കര: നവകേരളം നിർമ്മിക്കുമെന്ന് പറഞ്ഞവർ ജനങ്ങളെ കബളിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാവേലിക്കരയിൽ പറഞ്ഞു. ഐശ്വര്യ കേരള യാത്രയ്ക്ക് മാവേലിക്കരയിൽ നൽകിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ദുരി​താശ്വാസ പ്രവർത്തനങ്ങളിൽ വൻ തോതിൽ വീഴ്ചയുണ്ടായി. വീട് വെച്ച് കൊടുക്കാമെന്ന് വാഗ്ദാനം പോലും നടപ്പിലാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

യു.ഡി.എഫ് മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കോശി എം.കോശി അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി, ജോണി നെല്ലൂർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.മുരളി, ബി.ബാബു പ്രസാദ്, ദീപ്തി മേരി വർഗീസ്, ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു, കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ, ഡി.സി.സി പ്രസിഡന്റ് എം.ലിജു, യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ, സ്വാഗതസംഘം ജനറൽ കൺവീനർ കെ.ആർ.മുരളീധരൻ, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അനി വർഗീസ്, കല്ലുമല രാജൻ തുടങ്ങിയവർ സംസാരിച്ചു.