ചേർത്തല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേർത്തല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്‌പെഷ്യൽ തഹസിൽദാർ ഓഫീസിലേക്ക് ഇന്ന് മാർച്ചും ധർണയും സംഘടിപ്പിയ്ക്കും. ചേർത്തല ദേവീക്ഷേത്രത്തിന് മുന്നിൽ നിന്നും രാവിലെ 9.30 ന് ആരംഭിയ്ക്കുന്ന പ്രകടനത്തിന് ശേഷം നടക്കുന്ന സമ്മേളനം ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡൽ ദേശീയ വൈസ് പ്രസിഡന്റും, സംസ്ഥാന ജനറൽ സെക്രട്ടറിയുമായ രാജുഅപ്‌സര ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജോസ് കുമ്പയിൽ അദ്ധ്യക്ഷത വഹിക്കും.