ആലപ്പുഴ: രാജൃത്ത് നടന്നു വരുന്ന കർഷക പ്രക്ഷേഭങ്ങൾക്ക് ഐക്യദാർഢ്യവും പിന്തുണയും നൽകുന്നതിന്റെ ഭാഗമായി സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ കടപ്പുറത്ത് 21 ന് വൈകിട്ട് നാലിന് ഐകൃദാർഢ്യ സാംസ്കാരിക സംഗമം ഒരുക്കും. വൈകിട്ട് നാലിന് മുൻസിപ്പൽ ചെയർപേഴ്സൺ സൗമ്യാ രാജ് ഉദ്ഘാടനം ചെയ്യും. സൗഹൃദ വേദി ചെയർമാൻ ഡോ.നെടുമുടി ഹരികുമാർ അദ്ധ്യക്ഷത വഹിക്കും.