ആലപ്പുഴ: തീർത്ഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയിൽ വലിയ നോമ്പ് ആചരണങ്ങൾക്ക് വിഭൂതി ബുധനോടുകൂടി തുടക്കമായി. ദിവ്യബലിക്ക് ഫാ.റിൻസൺ ആന്റണിയും ഫാ.ജോസി കണ്ടനാട്ടുതറയും ഫാ.അഗസ്റ്റിൻ സിബിയും നേതൃത്വം നൽകി. ഇനിയുള്ള നോമ്പ് ദിവസങ്ങളിൽ രാവിലെ 6 ന് ദിവ്യബലി തുടർന്ന് കുരിശിന്റെ വഴി,7 ന് ദിവ്യബലി,വൈകിട്ട് 6.30 ന് ദിവ്യബലി, ഗ്രോട്ടോയിൽ കുരിശിന്റെ വഴി നടക്കും.