അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പൂർത്തീകരിച്ച വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ചു. ഇന്നലെ രാവിലെ മന്ത്രി കെ.കെ.ശൈലജ വീഡിയോ കോൺഫറൻസിലൂടെ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. എ.എം.ആരിഫ് എം.പി അധ്യക്ഷത വഹിച്ചു.