ആലപ്പുഴ: കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കാനും വിറ്റഴിക്കാനുമായി വികേന്ദ്രീകൃത വിപണനസംവിധാനം സംസ്ഥാനമൊട്ടാകെ നടപ്പാക്കുകയാണെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കർഷകർക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച കമ്മ്യൂണിറ്റി റേഡിയോ കുട്ടനാട് എഫ്.എം. 90.0 ന്റെ ഉദ്ഘാടനവും സംസ്ഥാന കീടനിരീക്ഷണകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൃഷി വകുപ്പ് ഡയറക്ടർ ഡോ. കെ. വാസുകി അദ്ധ്യക്ഷത വഹിച്ചു. കുട്ടനാട് വികസന ഏജൻസി വൈസ് ചെയർമാൻ അഡ്വ. ജോയിക്കുട്ടി ജോസ്, പുറക്കാട് കരിനില വികസന ഏജൻസി വൈസ് ചെയർമാൻ എൻ.സി. സിദ്ധാർത്ഥൻ, കൃഷി അഡീഷണൽ ഡയറക്ടർമാരായ ഡോ. രാജേന്ദ്രലാൽ, മധു ജോർജ് മത്തായി, ഡോ. കെ.ജി. പദ്മകുമാർ എന്നിവർ പങ്കെടുത്തു.