കായംകുളം: തൊഴിൽരഹിതരായ യുവതിയുവാക്കളുടെ ചുടുകണ്ണീരിൽ പിണറായി സർക്കാർ ഒലിച്ചുപോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കായംകുളത്ത് ഐശ്വര്യകേരളയാത്രയുടെ ജില്ലാസമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാമൂഴമെന്ന പിണറായി വിജയന്റെ സ്വപ്നം കേരള ജനത തിരസ്‌ക്കരിച്ചുകഴിഞ്ഞുവെന്ന് ഐശ്വര്യകേരളയാത്രയുടെ ജനകീയപങ്കാളിത്തം തെളിയിച്ച് കഴിഞ്ഞതായും രമേശ് ചെന്നിത്തല പറഞ്ഞു.