കായംകുളം: 19-ാമത് ജില്ലാ ബേസ്‌ബോൾ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഗവൺമെന്റ് എച്ച്.എസ്.എസ് വലിയഴീക്കൽ വിജയികളായി.

സീനിയർ വിഭാഗത്തിൽ ബി.എച്ച് മാവേലിക്കരയും വിജയികളായി. സബ് ജൂനിയർ വിഭാഗത്തിൽ രണ്ടാംസ്ഥാനം ബ്ലൂ വാക്കേഴ്‌സ് അക്കാദമിയും മൂന്നാംസ്ഥാനം സി.ബി.എസ്.എസ് സ്‌കൂൾ ചുനക്കരയും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ രണ്ടാംസ്ഥാനം സി.ബി.എസ്.എസ് ചുനക്കരയും, മൂന്നാംസ്ഥാനം ബ്ലൂ വാക്കേഴ്‌സ് അക്കാദമിയും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ രണ്ടാംസ്ഥാനം എം.എസ്.എം കോളേജ് കായംകുളവും മൂന്നാംസ്ഥാനം ബ്ലൂ വാക്കേഴ്‌സ് അക്കാദമിയും കരസ്ഥമാക്കി.