ആലപ്പുഴ: മുൻ എം.പി വി.എം.സുധീരനും, കുവൈറ്റിലെ സി.എം.സ്റ്റീഫൻ സ്മാരക കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സി.എം.സ്റ്റീഫൻ സ്മാരക പ്രസംഗമത്സരം 26ന് രാവിലെ 10ന് സെന്റ് ജോസഫ്സ് കോളേജിൽ നടക്കും. ഒരു കോളേജിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും യാത്രാബത്തയും നൽകും. ഫോൺ 8547578062