ആലപ്പുഴ : ദേശീയ റോഡ് സുരക്ഷാ മാസാചരണത്തോടനുബന്ധിച്ച് ജില്ലാ ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് ചെങ്ങന്നൂർ താലൂക്ക് സ്‌ക്വാഡ് ബുധനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വോളന്റിയേഴ്‌സിന് റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നടത്തി. 36 വർഷത്തെ അപകടരഹിത ഡ്രൈവിംഗിന് ബുധനൂർ ഓട്ടോറിക്ഷാ സ്റ്റാൻഡിലെ മുതിർന്ന ഡ്രൈവർ കെ.ജി രാധാകൃഷ്ണൻ നായരെ ആദരിച്ചു. തുടർന്ന് എൻ.എസ്.എസ്. വോളണ്ടിയർമാരുമായി ചേർന്ന് സൗഹൃദ വാഹന പരിശോധന നടത്തി. നിയമങ്ങൾ പാലിച്ചവർക്ക് മിഠായി വിതരണം ചെയ്തു. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എം.വി.ഐ കെ. ദിലീപ് കുമാർ റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുധീർ, എ.എം.വി.ഐമാരായ വി. വിനീത്, പി.എസ്. ജിതിൻ, ചന്തു എന്നിവർ പങ്കെടുത്തു.