photo

ചേർത്തല : വാരണം സഹകരണബാങ്ക് ശുദ്ധമായ വെളിച്ചെണ്ണ 'ഇതൾ' വിപണിയിലിറക്കി. മന്ത്റിമാരായ ടി.എം. തോമസ് ഐസക്കും പി. തിലോത്തമനും ചേർന്ന് പവിഴം റൈസ് മാനേജിംഗ് ഡയക്ടർ എൻ.പി. ആന്റണിക്ക് നൽകിയാണ് വിപണനം ഉദ്ഘാടനംചെയ്തത്. ബാങ്ക് പ്രസിഡന്റ് അഡ്വ.പി.എസ്. ഷാജി,യു.എസ്. സജീവ്,വി.എസ്.സുരേഷ്‌കുമാർ,ഷീനാമോൾ,എ.കെ. പ്രസന്നൻ, എം. സന്തോഷ്‌കുമാർ, എം.പി. സുഗുണൻ, എൻ.പരമേശ്വരൻ,ടി.വി. പുഷ്‌കരൻ എന്നിവർ സംസാരിച്ചു.