ചേർത്തല:ജെ.എസ്.എസ് സമാന്തര വിഭാഗം സംസ്ഥാന സമ്മേളനം മാർച്ച് 14ന് ചേർത്തലയിൽ നടക്കും.കെ.ആർ.ഗൗരിഅമ്മ ജനറൽ സെക്രട്ടറിയായുള്ള അംഗീകൃത ജെ.എസ്.എസ് വിഭാഗമാണിതെന്ന പ്രഖ്യാപനത്തോടെയാണ് സമ്മേളനം.സമ്മേളനത്തിന്റെ നടത്തിപ്പിനായി കെ.ആർ.ഗൗരിഅമ്മയെ രക്ഷാധികാരിയാക്കി സ്വാഗതസംഘം രൂപീകരിച്ചു.
ഭാരവാഹികളായി കെ.സുരേഷ്(ചെയർമാൻ),സി.എം.അനിൽകുമാർ(ജനറൽ കൺവീനർ),സീതത്തോട് മോഹനൻ,എ.ബി. രാധാകൃഷ്ണൻ,സി.പി. ബാബു,മണികണ്ഠൻ കുന്നത്തുകാൽ,എസ്.എൻ.ടി. ബാബു(വൈസ് ചെയർമാൻ),സി.എൻ. ചന്ദ്രൻ,വയലാർ സന്തോഷ്(കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.