ചാരുംമൂട്: പടനിലം പാലമേൽ 2709-ാം നമ്പർ എസ്.എൻ. ഡി. പി ശാഖ പുതിയതായി പണികഴിപ്പിച്ച ഗുരുക്ഷേത്രത്തിന്റെ ശിലാ വിഗ്രഹ പ്രതിഷ്ഠയും ഗുരുക്ഷേത്ര സമർപ്പണവും 19 , 20 , 21 , 22 ദിവസങ്ങളിൽ നടക്കും .
19 തീയതി ഉച്ചയ്ക്ക് 2.30 നു ചെങ്ങന്നൂരിൽ നിന്നും ശിലാവിഗ്രഹം യൂണിയൻ ഭാരവാഹികൾ ഏറ്റുവാങ്ങി വിവിധ ശാഖകളിലെ സ്വീകരണങ്ങൾക്കു ശേഷം പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ എത്തിച്ചേരും. അവിടെ നിന്നും ഘോഷയാത്രയായി ഗുരുക്ഷേത്രത്തിൽ എത്തി വിഗ്രഹ സ്വീകരണവും ആചാര്യവരണവും നടക്കും. വൈകിട്ട് 06.30 ന് ശാഖാ പ്രസിഡണ്ട് റ്റി ബിജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഗുരുദേവ സന്ദേശ സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം പി ഉത്‌ഘാടനം ചെയ്യും . ആർ രാജേഷ് എം എൽ എ , പിന്നോക്ക വികസന കോർപറേഷൻ ഡയറക്ടർ എ പി ജയൻ എന്നിവർ മുഖ്യ അതിഥികളായിരിക്കും.
തിങ്കളാഴ്ച രാവിലെ 09.05 ന് ശേഷം 09.37 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ കൊടുകുളഞ്ഞി ശിവബോധാന്ദ സ്വാമിയുടെ മുഖ്യ കാർമികത്വത്തിൽ പ്രതിഷ്‌ഠ നടത്തും. തുടർന്ന് 11 മണിക്ക് നടക്കുന്ന സമർപ്പണ സമ്മേളനത്തിൽ എസ്. എൻ. ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഗുരുക്ഷേത്ര സമർപ്പണം നടത്തും. യൂണിയൻ പ്രസിഡണ്ട് അഡ്വ.സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ഡോ. എ.വി ആനന്ദ് രാജ് , വൈസ് പ്രസിഡന്റ് ടി. കെ വാസവൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.