
ഹരിപ്പാട്: മേജർ വലിയകുളങ്ങര ദേവി ക്ഷേത്രത്തിലെ അശ്വതി മഹോത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു. നിയന്ത്രണങ്ങളെ തുടർന്ന് കെട്ടുകാഴ്ചകളുടെ പരമാവധി ഉയരം 15 അടിയായി നിശ്ചയിച്ചിരുന്നു. അശ്വതി മഹോത്സവത്തിന് പ്രധാന ആകർഷണീയമായ കെട്ടുകാഴ്ചകളുടെ വയലിൽ കാഴ്ചയും ഇത്തവണ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ ദേവി കെട്ടുകാഴ്ചകൾ മുന്നിലേക്ക് എഴുന്നള്ളി. തുടർന്ന് അഞ്ചു മണിയോടെ കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി. ആറരയോടെ മുഴുവൻ കെട്ടുകാഴ്ചകളും ക്ഷേത്രത്തിൽ എത്തി. കെട്ടുകാഴ്ചകൾ ഒപ്പമുള്ള മേളവും ഇത്തവണ ഒഴിവാക്കിയിരുന്നു.