 
ആലപ്പുഴ : ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ പുകയില ഉപഭോഗ വർജ്ജന കേന്ദ്രം തുടങ്ങി. മുനിസിപ്പൽ ചെയർ പേഴ്സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ.ജമുന വർഗ്ഗീസ്, ആർ . എം. ഒ. ഡോ. ഷാലിമ, അരോഗ്യ വകുപ്പ് അഡീഷനൽ ഡയക്ടറും ചീഫ് കൺസൾട്ടന്റുമായ ഡോ. കെ. വേണുഗോപാൽ, സൈക്യാട്രിസ്റ്റുമാരായ ഡോ .റെഫീഖ്,ഡോ.ഫിലിപ് പോത്തൻ,പുകയില വിരുദ്ധ കൗൺസിലർ ലേഷ്മി, നഴ്സിംഗ് സൂപ്രണ്ട് രഹിയാനത്ത് തുടങ്ങിയവർ പങ്കെടുത്തു. പുകയില വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് നേടിയ പ്രശസ്ത നെഞ്ചുരോഗ വിദഗ്ധൻ ഡോ. കെ. വേണുഗോപാലിൻെറ മേൽനോട്ടത്തിൽ എല്ലാ ബുധനാഴ്ചയും 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. ബുധനാഴ്ച 10 മുതൽ 1 മണി വരെ 7034005124 എന്ന നമ്പറിൽ ഫോൺ കൗൺസലിംഗ് ലഭിക്കും. ഔഷധ ചികിത്സയും സൈക്യാട്രി ചികിത്സയും വേണ്ടവർക്ക് അത് ലഭ്യമാക്കും.രാജ്യത്ത് പ്രതിവർഷം 10 ലക്ഷം പേർ പുകയില കാരണമായ രോഗങ്ങളാൽ മരിക്കുന്നതായി ദേശീയ പുകയില വർജ്ജ്ജന പരിപാടിയുടെ നോഡൽ ഓഫീസർ കൂടിയായ ഡോ. വേണുഗോപാൽ പറഞ്ഞു.