വള്ളികുന്നം: വള്ളികുന്നം ചൂനാട് തെക്കേ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജുവലറിയിൽ മോഷണ ശ്രമം. പൂട്ട് തകർക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം വിഫലമായതിനെ തുടർന്ന് പിൻമാറുകയായിരുന്നു.. രണ്ട് യുവതികൾ ഉൾപ്പെടെ ഹെൽമറ്റ് ധരിച്ചെത്തിയ നാലംഗ സംഘമാണ് മോഷണശ്രമം നടത്തിയതെന്ന് സമീപമുള്ള സി.സി.ടി.വിയിൽ വ്യക്തമാണ്. ജ്യൂവലറിയുടെ മുൻ വശത്തെ സി.സി.ടി.വി ക്യാമറ മുകളിലേക്കു തിരിച്ചു വെച്ച നിലയിലായിരുന്നു. വള്ളികുന്നം പൊലീസ് സ്റ്റേഷന് സമീപമുള്ള മോഷണ ശ്രമത്തിൽ വ്യാപാരികൾ പ്രതിഷേധിച്ചു.രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.