
കുട്ടനാട്: വെളിയനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആശ വർക്കറും വെളിയനാട് അട്ടിയിൽ സജിമോന്റെ (കൊച്ചുമോൻ) ഭാര്യയുമായ സിന്ധു(45) ആണ് ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു മരിച്ചത്. ഇന്നലെ രാവിലെ 9.30യോടെയായിരുന്നു സംഭവം. രാവിലെ ഡ്യൂട്ടിക്കായി ആശുപത്രിയിൽ എത്തിയ സിന്ധു തലകറങ്ങി താഴെ വീഴുകയായിരുന്നു. ഉടനെ തന്നെ ഡ്യൂട്ടി ഡോക്ടർമാരും മറ്റു സഹപ്രവർത്തകരുംചേർന്ന് അടിയന്തര ശുശ്രൂഷ നൽകുകയും ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല . സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മകൻ: അഭിഷേക്