മാവേലിക്കര- ഓട്ടോ ഡ്രൈവറെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ മുളക്കുഴ അരീക്കര പട്ടങ്ങാട്ടിൽ കിഴക്കതിൽ ബി.ബിജുവിനെ (50)യാണ് കല്ലിമേൽ ഭാഗത്ത് കനാലിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഓട്ടോ ഡ്രൈവറായ ബിജു കഴിഞ്ഞ ദിവസം വീട്ടിൽ നിന്നു പോയിട്ട് മടങ്ങിയെത്തിയില്ല. വീട്ടുകാർ അന്വേഷിക്കുന്നതിനിടെ ഓട്ടോറിക്ഷ പിരളശേരിയിൽ കാണപ്പെട്ടു. ഇന്നലെ രാവിലെ കനാലിലൂടെ ഒഴുകിയെത്തിയ മൃതദേഹം നാട്ടുകാർ തടയുകയായിരുന്നു. ഭാര്യ:രമ. മക്കൾ: വിഷ്ണു, വിനു.