2019-2020 വർഷത്തെ പ്രവർത്തനത്തിനാണ് പുരസ്‌കാരം
ചേർത്തല: മഹാത്മാ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് ആദ്യമായി 25 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കിയ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് മഹാത്മ പുരസ്‌ക്കാരം അർഹമായി.
2019-2020 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന പഞ്ചായത്തിനാണ് മഹാത്മ പുരസ്‌ക്കാരം നൽകുന്നത്. വർക്ക് ഷെഡ്,വേപ്പിൻ ഗ്രാമം,കേരഗ്രാമം രാജ്യത്തെ ആദ്യത്തെ ജലസംഭരണി, സോക്ക്പിറ്റുകളുടെ നിർമ്മാണം, തരിശ് രഹിത ജൈവ കൃഷി പദ്ധതികൾ, സ്‌കൂളുകളിൽ കളിസ്ഥലങ്ങൾ ,378 പുതിയ റോഡുകൾ, ഭവന നിർമ്മാണം, തൊഴുത്തുകൾ, ആട്ടിൻ കൂടുകളുടെ നിർമ്മാണം തുടങ്ങി വ്യത്യസ്ത പുലർത്തുന്ന പദ്ധതി നടത്തിപ്പിലൂടെ മികവ് പുലർത്തിയതിനാണ് അവാർഡ് . ഇതിന് പുറമേ
പഞ്ചായത്തിൽ വിവിധങ്ങളായ കൊവിഡ് പ്രതിരോധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിന് ദേശീയ തലത്തിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അഡ്വ.പി.എസ്. ജോതിസ് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു .