photo

ചേർത്തല: വയലാർ വടക്ക് 486-ാം നമ്പർ ശാഖയിലെ ശ്രീനാരായണ ഗുരുപുരം ക്ഷേത്രത്തിലെ രണ്ടാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം മോഹനൻ ശാന്തിയുടെ മുമ്മ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങ് . ശാഖ പ്രസിഡന്റ് പി.കെ.പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.ജി. രവീന്ദ്രൻ അഞ്ജലി,യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം,വനിതാ സംഘം യൂണിയൻ സെക്രട്ടറി ശോഭിനി, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി അംഗം ഷിബു മുരിക്കുംതറ, യൂണിയൻ കൗൺസിലർ ഷൈജു വട്ടക്കര,ശാഖ യൂണിയൻ കമ്മിറ്റി അംഗം രാജേഷ് കാട്ടുവെളി,വനിതാ സംഘം പ്രസിഡന്റ് സുമാ പൊന്നൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി പി.ഓമനക്കുട്ടൻ സ്വാഗതവും വൈസ് പ്രസിഡന്റ് അർത്ഥശതോത്ഭവൻ നന്ദിയും പറഞ്ഞു.