മാവേലിക്കര: ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ‌ ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷരായ ഷീല രവീന്ദ്രൻ ഉണ്ണിത്താൻ, വി.കെ പ്രസാദ്, ഷീല ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം ആതിര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനിൽ.എസ് അമ്പിളി, ശ്രീനാഥ്, അജയൻ, ഉമ താരാനാഥ്, ഗിരിജ രാമചന്ദ്രൻ, പ്രദീപ് കുമാർ, ടിനു വർഗീസ്, മനു ഫിലിപ്പ്, ബി.ഡി.ഓ ആർ.അജയകുമാർ എന്നിവർ സംസാരിച്ചു.