ആലപ്പുഴ : കെ.എസ്.ആർ.ടി.സിയിൽ ഫെബ്രുവരി മാസത്തെ പെൻഷൻ ഇതുവരെയും വിതരണം ചെയ്യാത്തതിൽ കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് പ്രതിഷേധിച്ചു.എത്രയും വേഗം പെൻഷൻ വിതരണം ചെയ്യുവാനുള്ള നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെ യൂണിറ്റ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു.വി.രാധാകൃഷ്ണൻ , എം.പി.പ്രസന്നൻ , എ.ബഷീർകുട്ടി , കെ.എം.സിദ്ധാർത്ഥൻ ,എസ്.പ്രംകുമാർ , ബി.ഗോപകുമാർ , എം.പഷ്പാഗദൻ , കെ.റ്റി.മാത്യു , വി.പി.രാജപ്പൻ , എം.ജെ.സ്റ്റീഫൻ , എൻ.സോമൻ , വി.വി.ഓംപ്രകാശ് , കെ.ജെ.ആൻറണി , ബി.രാമചന്ദ്രൻ , ജി.ഗോപിമോഹനൻ എന്നിവർ പങ്കെടുത്തു.വാർഷിക പൊതുയോഗം 20 ന് 10.30 ന് എസ്.പുരുഷോത്തമൻ പിള്ള നഗറിൽ(ബ്രാഹ്മണ സമൂഹം മഠംഹാൾ) കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു

നടത്തും.